Thiruvambady
കേരള കർഷക സംഘം സമരം നടത്തി

തിരുവമ്പാടി: കേന്ദ്ര സർക്കാർ നടപ്പാക്കുന്ന കർഷക ദ്രോഹ നടപടികൾക്കെതിരെ കേരള കർഷക സംഘം സമരം ചെയ്തു.
തിരുവമ്പാടി ഏരിയയിൽ 12 കേന്ദ്രങ്ങളിലായി നടന്ന സമരം കർഷക സംഘം ഏരിയ സെക്രട്ടറി സി എൻ പുരുഷോത്തമൻ ഉൽഘാടനം ചെയ്തു.
കർഷക സംഘം മേഖല സെക്രട്ടറി സജി ഫിലിപ്പ്, പ്രസിഡന്റ് മുഹമ്മദ് കാളിയേടത്തിൽ, ട്രഷറർ ജിബിൻ പി ജെ, ജോയ് ജോസഫ്, ഹംസ, സുബൈർ എന്നിവർ പങ്കെടുത്തു.







