Thiruvambady

ടൗൺ കപ്പേളയിൽ വിശുദ്ധ യൂദാ തദേവൂസ് തിരുനാൾ സമാപിച്ചു

തിരുവമ്പാടി: സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയുടെ നേതൃത്വത്തിലുള്ള ടൗൺ കപ്പേളയിൽ വിശുദ്ധ യൂദാ തദേവൂസ് തിരുനാൾ സമാപിച്ചു. കഴിഞ്ഞ ഒമ്പത് ദിവസങ്ങളായി നടന്ന തിരുനാൾ ആഘോഷങ്ങളുടെ സമാപനം വിവിധ ആഘോഷ പരിപാടികളോടെ നടന്നു.

വൈകുന്നേരം ദേവാലയത്തിൽ നടന്ന കുർബാനയ്ക്കുശേഷം, ടൗൺ കപ്പേളയിലേക്ക് ഭക്തിസാന്ദ്രമായ തിരുനാൾ പ്രദക്ഷിണം നടത്തി. കപ്പേളയിലെ നൊവേന പൂർത്തിയാക്കിയ ശേഷം ദേവാലയത്തിലേക്ക് പ്രദക്ഷിണം തിരിച്ചെത്തി ലദീഞ്ഞും സമാപന ആശീർവാദവും നൽകി.

തിരുനാൾ ആഘോഷങ്ങൾക്ക് ശേഷം സ്നേഹവിരുന്നും സംഘടിപ്പിച്ചു. സമാപന ദിനത്തിലെ തിരുകർമങ്ങൾക്ക് ഫാ. ഷെനീഷ് അഗസ്റ്റിൻ താന്നിക്കൽ നേതൃത്വം നൽകി. ഇടവക വികാരി ഫാ. തോമസ് നാഗപറമ്പിൽ, അസി. വികാരി ഫാ. ആൽബിൻ വിലങ്ങുപാറ, ട്രസ്റ്റിമാരായ തോമസ് പുത്തൻപുരയ്ക്കൽ, ബൈജു കുന്നുംപുറത്ത്, ജോഫി അലക്സ്, റിജേഷ് മങ്ങാട്ട് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി

Related Articles

Leave a Reply

Back to top button