വാക്‌സിന്‍ പട്ടികയിലെ അട്ടിമറി ആരോപണം; കട്ടിപ്പാറ കുടുംബാരോഗ്യ കേന്ദ്രം എല്‍ ഡി എഫ് ഉപരോധിച്ചു

താമരശ്ശേരി: കട്ടിപ്പാറ പഞ്ചായത്തിലെ വാക്‌സിനേഷന്‍ ക്യാമ്പിലെ വാക്‌സിന്‍ നല്‍കിയതു സംബന്ധിച്ച ലിസ്റ്റ് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് ജനപ്രതിനിധികള്‍ കുടുബാരോഗ്യകേന്ദ്രം ഉപരോധിച്ചു.
കഴിഞ്ഞ 25ന് ചമല്‍ നിര്‍മല യു പി സ്‌കൂളില്‍ നടത്തിയ മെഗാ വാക്‌സിനേഷന്‍ ക്യാമ്പില്‍ മുന്‍കൂട്ടി തയ്യാറാക്കിയ പട്ടിക യുഡിഎഫ് അട്ടിമറി നടത്തിയത്തിനെ തുടര്‍ന്നാണ് എല്‍ഡിഎഫ് അംഗങ്ങള്‍ ലിസ്റ്റ് ആവശ്യപ്പെട്ടത്. എല്‍ ഡി എഫ് അംഗങ്ങള്‍ പ്രതിനിധീകരിക്കുന്ന വാര്‍ഡുകളില്‍ പഞ്ചായത്ത് ഭരണസമിതി ഇടപെട്ട് ലിസ്റ്റ് അട്ടിമറിച്ചത്തിനെ തുടര്‍ന്ന് വാര്‍ഡുകളില്‍ രജിസ്റ്റര്‍ ചെയ്ത് ടോക്കണ്‍ ലഭിച്ച ആളുകള്‍ക്ക് വാക്‌സിന്‍ ലഭിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് ആരോഗ്യ മന്ത്രിയ്ക്ക് എല്‍ഡിഎഫ് പരാതി നല്‍കിയിരുന്നു.
ആരോഗ്യ കേന്ദ്രം അടയ്ക്കാതെപോവുകയും വാക്‌സിനേഷന്‍ പട്ടിക അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് എല്‍. ഡി. എഫ് കട്ടിപ്പാറ പഞ്ചായത്ത് കമ്മിറ്റിയാവശ്യപ്പെട്ടു. വെള്ളിയാഴ്ച നടന്ന മെഗാ ക്യാമ്പില്‍ ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്യേണ്ട രജിസ്ട്രഷന്‍ കൗണ്ടര്‍ യുഡിഎഫ് പ്രവര്‍ത്തകരാണ് നിയന്ത്രിച്ചിരുന്നത്. ഇത് ഗുരുതര വീഴ്ച്ചയാണെന്നും ഇവര്‍ക്കെത്തിരെ നടപടിയെടുക്കണമെന്നും എല്‍. ഡി. എഫ് ആവശ്യപ്പെട്ടു.ഉപരോധത്തില്‍ വാര്‍ഡ് മെമ്പര്‍മാരായ ബേബി രവീന്ദ്രന്‍, വിഷ്ണു ചുണ്ടന്‍ കുഴി, അനിത രവീന്ദ്രന്‍, സൈനബ നാസര്‍, സുരജ വി പി എന്നിവര്‍ പങ്കെടുത്തു.





