Kozhikode

കോവിഡ് വ്യാപനം; കോഴിക്കോട് ജില്ലയിൽ ഞായറാഴ്ചകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

കോഴിക്കോട് ജില്ലയിൽ കോവിഡ് 19-ന്റെ വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കോവിഡ് വ്യാപനം തടയുന്നതിനായി ജില്ലയിൽ 18-04-2021 മുതൽ എല്ലാ ഞായറാഴ്ചകളിലും ഇനിയൊരുത്തരവ് ഉണ്ടാവുന്നത് വരെ താഴെ പറയുന്ന നിയന്ത്രണങ്ങൾ വരുത്തികൊണ്ട് കോഴിക്കോട് കളക്ടറുടെ ഉത്തരവിറങ്ങി

പൊതുജനങ്ങൾ വളരെ അത്യാവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാൻ പാടുള്ളതല്ല

ഞായറാഴ്ചകളിൽ കൂടിചേരലുകൾ 5 പേരിൽ മാത്രം ചുരുക്കേണ്ടതാണ്.

ആവശ്യവസ്തുക്കളുടെ സേവനങ്ങളും കടകളും സ്ഥാപനങ്ങളും( ഭക്ഷണ സാധനങ്ങളുമായി ബന്ധപ്പെട്ടവ ഹോട്ടലുകൾ ഉൾപ്പടെ ) മാത്രം 7.00 മണി വരെ പ്രവർത്തിക്കാവുന്നതാണ്.

ആരോഗ്യമേഘലയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും സാധരണനിലയിൽ പ്രവർത്തിക്കാവുന്നതാണ്മേൽപ്പറഞ്ഞ സ്ഥാപനങ്ങൾ ഒഴികെയുള്ള എല്ലാവിധ സ്ഥാപനങ്ങളും പൊതു പ്രദേശങ്ങളും (ബീച്ച്,പാർക്ക്, ടൂറിസം പ്രദേശങ്ങൾ ഉൾപ്പെടെ) തുറന്ന് പ്രവർത്തിക്കാൻ പാടുള്ളതല്ലപൊതുഗതാഗത സംവിധാനം സാധാരണനിലയിൽ പ്രവർത്തിക്കുന്നതാണ് .

നാളെ നിശ്ചയിച്ചിരിക്കുന്ന പിഎസ് ഇ പരീക്ഷകൾക്ക് മാറ്റമില്ല. പരീക്ഷാർത്ഥികൾ കൃത്യമായ കോവിഡ് പെരുമാറ്റ ചട്ടം പാലിക്കണം.

മേൽ പറഞ്ഞിരിക്കുന്ന നിയന്ത്രണങ്ങൾ ലംഘിക്കുകയാണെങ്കിൽ 2005 ലെ ദുരന്തനിവാരണത്തിൻ്റെ 51 മുതൽ 60 വരെയുള്ള വകുപ്പുകൾ പ്രകാരവും, ഇന്ത്യൻ പീനൽ കോഡിൻറെ 188 വകുപ്പ് പ്രകാരവും ഉചിതമായ മറ്റ് ചട്ടങ്ങൾ പ്രകാരവും നിയമനടപടികൾക്ക് വിധേയമാക്കേണ്ടിവരും.

Related Articles

Leave a Reply

Back to top button