Kodanchery

ഐ.എൻ.സി കോടഞ്ചേരി മണ്ഡലം കമ്മിറ്റി പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി

കോടഞ്ചേരി: സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം അട്ടിമറിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി കോടഞ്ചേരി വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. അപ്രസക്തമായ മാനദണ്ഡങ്ങൾ ചൂണ്ടിക്കാട്ടി ക്ഷേമ പെൻഷൻ അട്ടിമറിച്ചതിനെതിരെയും സർക്കാർ കൊണ്ടുവന്ന ക്ഷേമപെൻഷൻ വിതരണത്തിലെ മാനദണ്ഡങ്ങൾ പിൻവലിച്ച് എല്ലാവർക്കും പെൻഷൻ നൽകുവാനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സണ്ണി കാപ്പാട്ട്മലയുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അംഗം അംബിക മംഗലത്ത് പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ കെ.എം പൗലോസ്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷ ജോബി ജോസഫ്, അന്നക്കുട്ടി ദേവസ്യ, വിൻസെന്റ്, കുമാരൻ, ബാബു, ബിജു, ഫ്രാൻസിസ്, സേവ്യർ, ലൈജു, ജോസഫ്, ഫ്രാൻസിസ്, നാസർ പി.പി, ബേബി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button