Thiruvambady

മറിപ്പുഴ ചെറുകിട ജലവൈദ്യുത പദ്ധതിക്ക്സ്ഥലമേറ്റെടുക്കുന്നതിന് കെ എസ് ഇ ബി അനുമതിയായി

തിരുവമ്പാടി :മറിപ്പുഴ ചെറുകിട ജലവൈദ്യുത പദ്ധതിക്ക് സ്ഥലമേറ്റെടുക്കുന്നതിന് കെ എസ് ഇ ബി അനുമതിയായി.തിരുവമ്പാടി മണ്ഡലത്തിൽ മറിപ്പുഴയിൽ കെ എസ് ഇ ബി നിർമ്മിക്കുന്ന ചെറുകിട ജലവൈദ്യുത പദ്ധതിക്ക് സ്ഥലമേറ്റെടുപ്പിന് പണം അനുവദിച്ചു കൊണ്ട് കെ എസ് ഇ ബി ഉത്തരവായതായി എം എൽ എ ജോർജ് എം തോമസ് അറിയിച്ചു.

കെ എസ് ഇ ബി നിർമ്മിക്കുന്ന 6 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള പദ്ധതിക്ക് 80.93 കോടി രൂപയുടെ ഭരണാനുമതി നേരത്തേ ലഭിച്ചിരുന്നു. പദ്ധതിക്കാവശ്യമായ ഭൂമി അളന്ന് തിട്ടപ്പെടുത്തിയിരുന്നെങ്കിലും പണം ലഭിക്കാതിരുന്നത് കർഷകർക്കും വിഷമം ഉണ്ടാക്കിയിരുന്നു.സർക്കാർ പുറമ്പോക്ക് ഭൂമിക്കു പുറമേ 27 കർഷകരിൽ നിന്നുമാണ് പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കുന്നത്. പണം അനുവദിക്കുന്നതോടെ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാവും. ഹൈഡൽ ടൂറിസത്തിൻ്റെ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുക.

നിർദ്ദിഷ്ട തുരങ്ക പാതയുടെ എൻട്രി പോയിൻ്റിന് സമീപമായതിനാൽ പദ്ധതിക്ക് വിനോദ സഞ്ചാര സാധ്യതകളും ഏറെയാണ്.ഈ വർഷം തന്നെ നിർമ്മാണം ആരംഭിക്കുന്ന രീതിയിലാണ് കെ എസ് ഇ ബി ഷെഡ്യൂൾ തയ്യാറാക്കിയിരിക്കുന്നത്.

Related Articles

Leave a Reply

Back to top button