Kodiyathur
കൊടിയത്തൂരിൽ ‘ചലോ ചെന്നൈ’ യൂത്ത് ഡെലിഗേറ്റ് മീറ്റ് നടത്തി

കൊടിയത്തൂർ: മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ‘ചലോ ചെന്നൈ’ യൂത്ത് ഡെലിഗേറ്റ് മീറ്റ് നടത്തി. മാർച്ച് 9, 10 തിയ്യതികളിൽ ചെന്നൈയിൽ വെച്ച് നടക്കുന്ന എഴുപത്തിയഞ്ചാം വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുന്ന യുവ പ്രതിനിധികളാണ് മീറ്റിൽ പങ്കെടുത്തത്.
കൊടിയത്തൂർ പഞ്ചായത്ത് തല സംഗമം ജില്ലാ ജനറൽ സെക്രട്ടറി ടി മൊയ്‌തീൻ കോയ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഫസല്‍ കൊടിയത്തൂർ അധ്യക്ഷത വഹിച്ച പരിപാടിയിൽ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് വി.പി.എ ജലീൽ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എം.ടി റിയാസ്, പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ പി.പി ഉണ്ണികമ്മു, പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ.വി നിയാസ്, മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് എ.കെ റാഫി തുടങ്ങിയവർ സംസാരിച്ചു.







