Puthuppady
പുതുപ്പാടി മുസ്ലിം യൂത്ത് ലീഗ് ബൂസ്റ്റിംഗ് ’23 എക്സിക്യുട്ടീവ് ക്യാമ്പ് സംഘടിപ്പിച്ചു

പുതുപ്പാടി: പുതുപ്പാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ബൂസ്റ്റിംഗ് ’23 എക്സിക്യുട്ടീവ് ക്യാമ്പ് സംഘടിപ്പിച്ചു. പി.കെ നംഷീദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുസ്ലിം ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം ജന: സെക്രട്ടറി പി.ജി മുഹമ്മദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ സി.എ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. കെ.സി മുഹമ്മദ് ഹാജി, ഷാഫി, ഷംസീർ, കെ.ടി ഷമീർ, കെ.സി ശിഹാബ്, അർഷാദ്, മഹറലി, ബാബു, ഷബീറലി, വി.കെ ഷംനാദ്, ഷാഹിദ്, തൻസീർ, ശുഹൈബ്, ഫുഹാദ്, അജ്നാസ്, അസീസ്, സലാം, ജംഷിദ് തുടങ്ങിയവർ സംസാരിച്ചു.






