Kodanchery

കോടഞ്ചേരിയിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കോടഞ്ചേരി: കോടഞ്ചേരി സിയോൺ ഒപ്റ്റിക്കൽസ്, മേപ്പാടി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്, സെന്റ് മേരിസ് ഫൊറോന ചർച്ച് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കോടഞ്ചേരിയിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

കോടഞ്ചേരി സെന്റ് മേരിസ് ഫൊറോന വികാരി ഫാ.കുര്യാക്കോസ് ഐക്കുളമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മൂപ്പൻസ് മെഡിക്കൽ കോളേജ് ഡി.ജി.എം സൂഫി കല്ലങ്കോട് മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ വാസുദേവൻ മാസ്റ്റർ, ബാബു ഗോദാനിയിൽ, ബിജു ഓത്തിക്കൽ, വിൽസൺ തറപ്പേൽ തുടങ്ങിയവർ സംസാരിച്ചു. 450ഓളം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button