Koodaranji
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ ജി-ബിൻ വിതരണം ചെയ്തു

കൂടരഞ്ഞി: അടുക്കള മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുക എന്ന ലക്ഷ്യത്തോടെ
ഗ്രാമപഞ്ചായത്ത് 2022-23 പദ്ധതിയിൽ ഉൾപ്പെടുത്തി ജി-ബിന്നുകൾ വിതരണം ചെയ്തു. ജി-ബിൻ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.എസ് രവി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ ചെർപേഴ്സൺ റോസിലി ടീച്ചർ, മെമ്പർമാരായ ജറീന റോയ്, ബാബു മൂട്ടോളി, ബിന്ദു ജയൻ, വില്ലേജ് എക്റ്റൻഷൻ ഓഫീസർമാരായ ബിജി പി.എസ്, ജോസ് കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.







