Kodanchery
കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ യാത്രയയപ്പ് സമ്മേളനം നടത്തി

കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ 2022-23 അധ്യയന വർഷത്തെ നാലാം ക്ലാസ്സിലെ കുട്ടികൾക്ക് യാത്രയയപ്പ് നൽകി.
സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് ജീമോൾ കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് സിബി ജോൺ, എം.പി.ടി.എ പ്രസിഡന്റ് ഷീജ ടോബി, അധ്യാപകർ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ കുട്ടികൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.







