Mukkam

മെഗാ ഇഫ്താർ മീറ്റ്; സ്വാഗതസംഘം രൂപീകരിച്ചു

മുക്കം,:മുക്കത്തെ വിവിധ വ്യാപാര സംഘടനകൾ, സാമൂഹിക സാംസ്കാരിക സംഘടനകൾ
സന്നദ്ധ സംഘടനകൾ, ചുമട്ടുതൊഴിലാളികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് മുക്കത്ത് നടക്കുന്ന മെഗാ ഇഫ്താറിന്റെ സ്വാഗത സംഘം രൂപീകരിച്ചു.

കഴിഞ്ഞവർഷം ആയിരത്തിലധികം പേരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരേസമയം നടത്തിയ ഇഫ്താർ വൻ ജനശ്രദ്ധ ആകർഷിച്ചിരുന്നു, മതസൗഹാർദ്ദത്തിന് പേരുകേട്ട മുക്കത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരം വലിയ ഒരു ഇ ഫ്താർ മീറ്റ് സംഘടിപ്പിക്കപ്പെട്ടത്,
ഇത്തവണ അതിലും വിപുലമായ ഇഫ്താർ മീറ്റിനാണ് സംഘാടകർ തയ്യാറെടുക്കുന്നത്..
മെഗാ ഇഫ്താറിലേക്ക് ആദ്യ ഫണ്ട് ഉൽഘാടനം പ്രമുഖ വ്യവസായി കൊയിലാട്ട് അബ്ദുറഹിമാനിൽ നിന്ന് സംഘാടക സമിതി ഏറ്റു വാങ്ങി.

സംഘാടക സമിതി ചെയർമാനായി ബക്കർ കളർ ബലൂൺ കൺവീനർ അബ്ദുൽ മജീദ് പോളി. ട്രഷറർ അബ്ദുസ്സലാം കൈരളി, ചീഫ് കോർഡിനേറ്റർ ആയി.അനീസ്ഇന്റിമേറ്റ്, തുടങ്ങിയവർ ഉൾപ്പെടുന്ന 50 അംഗ കമ്മിറ്റിയാണ്.നിലവിൽ വന്നത്.

Related Articles

Leave a Reply

Back to top button