Mukkam

തോട്ടുമുക്കത്ത് വാറ്റ് ചാരായം പിടികൂടി; ഒരാള്‍ അറസ്റ്റില്‍

മുക്കം: തോട്ടുമുക്കത്ത് മുക്കം പോലീസിന്റെ ചാരായ വേട്ട. 3 ലിറ്റര്‍ ചാരായവുമായി തോട്ടുമുക്കം മാടാമ്പി പച്ചയില്‍ ബിജു എന്ന കുള്ളന്‍ ബിജുവിനെ മുക്കം പോലീസ് പിടികൂടിയത്‌. നാട്ടുകാരുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുക്കം സബ് ഇന്‍സ്പെക്ടര്‍ ജിതേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയില്‍ ആണ് നാടന്‍ വാറ്റ് പിടികൂടിയത് .

150 ലിറ്റര്‍ വാഷും വാറ്റുപകരങ്ങളും പോലീസ് കണ്ടെത്തി . ബിജുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എസ് ഐമാരായ കെ എസ് ജിതേഷ്, പി അസൈന്‍, സീനിയര്‍ സി പി ഒ മാരായ ജദീര്‍, അബ്ദുല്‍ റഷീദ്, അഭിലാഷ്, ബോബി ആഡ്രൂസ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Related Articles

Leave a Reply

Back to top button