Kodiyathur

ഇന്റർലോക്ക് ചെയ്‌ത കാരക്കുറ്റി-പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ റോഡ് ഉദ്ഘാടനം ചെയ്തു

കൊടിയത്തൂർ: വിദ്യാർത്ഥികളും സ്കൂൾ ബസ്സുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളും സർവീസ് നടത്തിയിരുന്ന കാരക്കുറ്റി-പി.ടി.എം ഹയർ സെക്കൻ്ററി സ്കൂൾ റോഡിൽ ഇൻ്റർലോക്ക് ചെയ്ത് നവീകരിച്ച ഭാഗം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് 2022- 2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രവൃത്തി പൂർത്തീകരിച്ചത്. വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമായ വി ഷംലൂലത്ത് റോഡ് ഉദ്ഘാടനം നിർവഹിച്ചു.

റോഡിൻ്റെ അവശേഷിക്കുന്ന ഭാഗം റീ ടാർ ചെയ്യുന്നതിന് അടുത്ത വർഷത്തെ പദ്ധതിയിൽ 450000 രൂപ വകയിരുത്തിയതായി പ്രസിഡൻ്റ് അറിയിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടുമുറി അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്തംഗം ഫസൽ കൊടിയത്തൂർ, എം.എ അബ്ദുൽ അസീസ് ആരിഫ്, സി.പി.എ അസീസ്, അഹമ്മദ് കുട്ടി പൂളക്കത്തൊടി, വി അഹമ്മദ്, അഹമ്മദ് പി, അബ്ദുസ്സലാം, വി അൻവർ, ചാലിയാർ സലാം, കുയ്യിൽ ഹുസ്സൻകുട്ടി, കെ.കെ.സി റഷീദ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button