Mukkam

ഭാര്യയുടെ കൊലപാതകം: ജാമ്യം നേടി മുങ്ങിയയാൾ പിടിയിൽ

മുക്കം∙ ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായി ജാമ്യത്തിലിറങ്ങി മുങ്ങിയ മുക്കം പന്നിക്കോട് സ്വദേശി പട്ടര്കുഴി വിഷ്ണു വീണ്ടും പിടിയിൽ. 2016ൽ ഭാര്യ ദീപ്തിയെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായ വിഷ്ണു 7 മാസത്തെ ജയിൽവാസത്തിന് ശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.

3 വർഷം പോലീസിനെ വെട്ടിച്ച പ്രതിയെ ചേന്ദമംഗല്ലൂരിലെ ബാർബർ ഷാപ്പിൽ വച്ചാണ് പിടികൂടിയത്. മുടിയും മീശയുമെല്ലാം വടിച്ച് രൂപമാറ്റം വരുത്തി പാലക്കാട് വഴി കർണാടകയിലേക്കു കടക്കാനായിരുന്നു പ്രതിയുടെ ശ്രമമെന്ന് പോലീസ് പറഞ്ഞു. സ്പെഷൽ ബ്രാഞ്ച് എഎസ്ഐ പ്രദീപിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മുക്കം ജനമൈത്രി എസ്ഐ അസൈൻ, എസ്ഐ ജയമോദ്, എഎസ്ഐ പ്രദീപ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

FROM ONMANORAMA…

Related Articles

Leave a Reply

Back to top button