Kodiyathur

സംസ്ഥാനതല സൈക്കിളിംഗ് മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയ ജസ മെഹറിന് യാത്രയയപ്പ് നൽകി

കൊടിയത്തൂർ: ഏപ്രിൽ 11 മുതൽ ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ വെച്ച് നടക്കുന്ന സംസ്ഥാനതല സൈക്കിളിംഗ് മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയ ജസ മെഹറിന് യാത്രയയപ്പ് നൽകി. എള്ളങ്ങൽ സുബൈറിന്റെയും കദീജയുടെയും മകളാണ് ജസ മെഹർ. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ ഉപഹാരം നൽകി.

കൊടിയത്തൂർ പി.ടി.എം ഹയർസെക്കന്ററി പത്താം ക്ലാസ് വിദ്യാർത്ഥിയായ ജസ വിദഗ്ധ പരിശീലകരുടെ സഹായമില്ലാതെ സ്വയം പരിശീലനത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. യാത്രയയപ്പ് ചടങ്ങിൽ ഹുസൈൻ കെ, ആലിക്കുട്ടി ഇ, എള്ളങ്ങൽ അഹമ്മദ്, റഷീദ് എള്ളങ്ങൽ, അസ്ക്കർ പുതുക്കുടി, ഉസ്മാൻ ഇ, അജ്മൽ പി, ജസീം എം, മുസമ്മിൽ കെ, മുഷാൽ ഇ, ജവാദ് ഇ, ഗഫൂർ പി.ടി, അമിൻഷ ഇ, റിഷാദ് ഇ, ഫവാസ് ഇ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button