Mukkam

കുറ്റിപ്പാല – ചേന്ദമംഗല്ലൂർ റോഡ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം നിർവഹിച്ചു

മുക്കം: റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി 2.88 കോടി രൂപ ചെലവഴിച്ച് പ്രവൃത്തി പൂർത്തീകരിച്ച മുക്കം നഗരസഭയിലെ കുറ്റിപ്പാല – ചേന്ദമംഗല്ലൂർ റോഡ് ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിന്റെ അധ്യക്ഷതയിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഓൺലൈനായാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.

റോഡിന്റെ ഉദ്ഘാടന ചടങ്ങിൽ മുൻസിപ്പൽ എൻജിനീയർ സഫീദ റിപ്പോർട്ട് അവതരിപ്പിച്ചു. മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു, മുക്കം നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, മെമ്പർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Related Articles

Leave a Reply

Back to top button