Kodiyathur

കൊടിയത്തൂരിൽ അബ്ദുറഹിമാൻ സാഹിബ് സ്മാരക സ്റ്റേജ് മാലിന്യ ചാക്കുകളുടെ സൂക്ഷിപ്പു കേന്ദ്രമാക്കി മാറ്റിയതിൽ പ്രതിഷേധവുമായി സി.പി.ഐ.എം

കൊടിയത്തൂർ: ഗ്രാമപഞ്ചായത്ത് 2010ൽ നിർമ്മിച്ച മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് സ്മാരക സ്റ്റേജ് മാലിന്യച്ചാക്കുകളുടെ സൂക്ഷിപ്പു കേന്ദ്രമാക്കി മാറ്റിയതിനെതിരെ സി.പി.ഐ.എം പ്രതിഷേധം. ഒന്നാം വാർഡിൽ നിന്നും ശേഖരിച്ച മാലിന്യങ്ങളാണ് ദിവസങ്ങളോളമായി സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുറഹിമാൻ സ്മാരകമായി 1 ലക്ഷം രൂപ മുടക്കി പഞ്ചായത്ത് നിർമ്മിച്ച സ്റ്റേജിൽ കൂട്ടിയിട്ടിരിക്കുന്നത്.

പഞ്ചായത്തിന്റെ നടപടി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും സാഹിബ് 1945 നവംമ്പർ 23ന് അവസാനമായി പ്രസംഗിച്ച സ്ഥലമായ കൊടിയത്തൂരിൽ ഗ്രാമപഞ്ചായത്ത് അദ്ദേഹത്തിൻ്റെ സ്മാരകത്തോട് കാണിച്ച അനാദരവ് പ്രതിഷേധാർഹമാണെന്നും സ്മാരക സ്റ്റേജിൽ നിന്നും മാലിന്യച്ചാക്കുകൾ അടിയന്തരമായി മാറ്റണമെന്നും സി.പി.ഐ.എം തെയ്യത്തുംകടവ്, കൊടിയത്തൂർ ബ്രാഞ്ചുകൾ ആവശ്യപ്പെട്ടു. ധർണ്ണ എൽ.സി സെക്രട്ടറി രവീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നാസർ കൊളായി അധ്യക്ഷത വഹിച്ച പരിപാടിയിൽ കരീം കൊടിയത്തൂർ, എ.പി മുജീബ്, സി.ടി.സി അബ്ദുല്ല, സുരേഷ് ബാബു പി.പി, രാജൻ അടുപ്പശ്ശേരി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button