Thiruvambady

ബി.ജെ.പി നേതാക്കൾ അരിപ്പാറയിൽ സന്ദർശനം നടത്തി

തിരുവമ്പാടി: അപകടമരണങ്ങൾ ആവർത്തിക്കുന്ന അരിപ്പാറ വിനോദസഞ്ചാര കേന്ദ്രത്തിൽ സുരക്ഷാസംവിധാനങ്ങൾ വർധിപ്പിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ സജീവൻ. രണ്ട് കുട്ടികൾ കഴിഞ്ഞ ദിവസം ഒഴുക്കിൽപ്പെട്ടു മരിച്ച സാഹചര്യത്തിൽ ബി.ജെ.പി നേതാക്കളോടൊപ്പം അരിപ്പാറ സന്ദർശിക്കാനെത്തിയതായിരുന്നു സജീവൻ.

സംസ്ഥാന കമ്മിറ്റിയംഗം ടി.പി സുരേഷ്, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ‌‍രമ്യ മുരളി, ജില്ലാ മീഡിയാ കൺവീനർ കെ.പി ഷൈജു, തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ബൈജു കല്ലടിക്കുന്ന്, ജനറൽ സെക്രട്ടറി ജതീഷ് അടിവാരം, യുവമോർച്ച മണ്ഡലം പ്രസിഡന്റ് പ്രവീൺ പുതുപ്പാടി, ശശി മാളികവീട്, നയന ശിവദാസ് തുടങ്ങിയവർ സന്ദർശക സംഘത്തിലുണ്ടായിരുന്നു

Related Articles

Leave a Reply

Back to top button