Kodiyathur
കൊടിയത്തൂരിൽ പെരുന്നാൾ നൈറ്റ് സംഗീത വിരുന്നൊരുക്കി
കൊടിയത്തൂർ: ചെറുവാടി ധ്വനി സംഗീതക്കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പെരുന്നാൾ നൈറ്റ് സംഗീതവിരുന്ന് സംഘടിപ്പിച്ചു. ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയത്തി ൽനടന്ന പരിപാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷിഹാബ് മാട്ടുമുറി മുഖ്യാതിഥിയായി.
ഗ്രാമപ്പഞ്ചായത്തംഗം ബാബു പൊലുകുന്നത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ കരീം പഴങ്കൽ, കെ.വി അബ്ദുറഹ്മാൻ, അഷ്റഫ് കൊളക്കാടൻ, രവീന്ദ്രൻ, സി ഫസൽ ബാബു, കുഞ്ഞോയി പാറക്കൽ, റഹീം കണിച്ചാടി, കെ മോഹൻദാസ്, കണ്ണൻ ചെറുവാടി, നിയാസ് ചെറുവാടി തുടങ്ങിയവർ സംസാരിച്ചു.