Kodanchery

പറപ്പറ്റ പാലം പ്രവൃത്തി ഉദ്ഘാടനം മന്ത്രി എം.ബി രാജേഷ് നിർവഹിക്കും

കോടഞ്ചേരി: സംസ്ഥാന സർക്കാർ 3 കോടി രൂപ വകയിരുത്തി ടെണ്ടർ ചെയ്ത പറപ്പറ്റ പാലത്തിന്റെ നിർമ്മാണ പ്രവൃത്തി ഏപ്രിൽ 29ന് രാവിലെ 10 മണിക്ക് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം നിർവ്വഹിക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പ്രവർത്തി ഏറ്റെടുത്തിരിക്കുന്നത്. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മീറ്റിംഗ് ഹാളിൽ ചേർന്ന സംഘാടക സമിതിയോഗം ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ച യോഗത്തിൽ കൺവീനറും വികസന കാര്യ സ്‌റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായ ജോസ് പെരുമ്പള്ളി, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, കരാർ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പ്രധാന കേന്ദ്രങ്ങളിൽ ബോർഡുകളും കമാനങ്ങളും സ്ഥാപിക്കാനും ഉദ്ഘാടന പരിപാടിയിൽ ജനപങ്കാളിത്വം ഉറപ്പു വരുത്താനും തീരുമാനിച്ചു.

Related Articles

Leave a Reply

Back to top button