Thiruvambady
കക്കുണ്ട് കാരാമപ്പടി തോട് കൈയേറ്റം; സ്റ്റോപ്പ് മെമ്മോ നൽകി പഞ്ചായത്ത്

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിന്റെയും വില്ലേജ് ഓഫീസിന്റെയും എതിർവശത്ത് കക്കുണ്ട് കാരാമപ്പടി തോടിലെ കൈയേറ്റം തടഞ്ഞ് അധികൃതർ. നിർമാണപ്രവൃത്തികൾ നിർത്തിവെക്കാൻ സ്റ്റോപ്പ് മെമ്മോ നൽകിയതായി പഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ് അറിയിച്ചു.
കൈയേറ്റം സംബന്ധിച്ച് താമരശ്ശേരി താലൂക്ക് തഹസിൽദാർക്ക് റിപ്പോർട്ട് നൽകിയതായി വില്ലേജ് ഓഫീസർ കെ കോമളാക്ഷൻ പറഞ്ഞു. പുല്ലൂരാംപാറ റോഡിൽ റേഷൻ കടയോടു ചേർന്ന ഭാഗമാണ് സ്വകാര്യ വ്യക്തി മണ്ണിട്ടുനികത്തിയിരുന്നത്. കെട്ടിടങ്ങൾ നിർമിക്കുന്നതിന് നീരുറവകളിൽനിന്ന് നിശ്ചിത അകലം പാലിക്കണമെന്ന ചട്ടംലംഘിച്ചാണ് കൈയേറ്റം നടന്നത്.






