Kodanchery
കോടഞ്ചേരി ടൗണിൽ മെയ് 8 തിങ്കളാഴ്ച മുതൽ പുതുക്കിയ ഗതാഗത പരിഷ്കരണം നിലവിൽ വരും

കോടഞ്ചേരി: ടൗണിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി മെയ് 8 തിങ്കളാഴ്ച മുതൽ കോടഞ്ചേരി ടൗണിൽ താഴെ പറയുന്ന ഗതാഗത പരിഷകരണങ്ങൾ നടപ്പിലാക്കുമെന്ന് പഞ്ചായത്ത് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി അറിയിച്ചു. നിയന്ത്രണങ്ങൾ പാലിക്കാത്ത വാഹന ഉടമകളിൽ നിന്നും കച്ചവടക്കാരിൽനിന്നും പിഴ ഈടാക്കുന്നതാണ്.
- ബൈപാസ് റോഡിൽ വാഹന പാർക്കിങ് പൂർണ്ണമായും നിരോധിച്ചു.
- ഇരുചക്ര, നാലുചക്ര വാഹനങ്ങൾ ഒഴികെ മറ്റു വാഹനങ്ങൾ ബൈപാസ് റോഡിൽ വൺ വേ ഗതാഗതം മാത്രം.
- ബസ് സ്റ്റാൻഡിൽ പാർക്കിങ് നിശ്ചയിച്ച സ്ഥലങ്ങളിൽ മാത്രം.
- വഴിയോര കച്ചവടം, ഗുഡ്സ് ഓട്ടോ, ഉന്തുവണ്ടി, ഫുട്പാത്ത് കച്ചവടങ്ങൾക്ക് പൂർണമായ നിരോധനം.
- കച്ചവട സ്ഥാപനങ്ങളുടെ മുന്നിൽ കാൽനട യാത്ര തടസ്സപ്പെടുന്ന രീതിയിലുള്ള കച്ചവടം പാടില്ല.
- സ്കൂളുകൾ, ആരാധനാലയങ്ങൾ, പൊതുസ്ഥാപനങ്ങൾ എന്നിവയിലേക്കുള്ള പ്രവേശന മാർഗത്തിലും സീബ്രാ ലൈനുകളോട് ചേർന്ന ഭാഗങ്ങളിലും പാർക്കിങ്ങിന് നിരോധനം.
- ടൗണിൽ സ്വകാര്യ വാഹനങ്ങൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ മാറി മാറിയുള്ള വൺ സൈഡ് പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തും.






