Kozhikode

ബൈപ്പാസിൽ ചരക്കുലോറി മറിഞ്ഞു

പന്തീരാങ്കാവ്: തൊണ്ടയാട് ബൈപ്പാസിൽ കൂടത്തുംപാറയിൽ ചരക്കുലോറി മറിഞ്ഞു. റോഡരികിലെ തണൽമരത്തിൽ തട്ടിനിന്നതിനാൽ വൻ അപകടം ഒഴിവായി.

മംഗളൂരുവിൽനിന്ന്‌ കൊല്ലത്തേക്ക് ചരക്കുമായി പോകുന്ന ലോറിയാണ് വ്യാഴാഴ്ച പുലർച്ചെ പന്ത്രണ്ടര മണിയോടെ അപകടത്തിൽപ്പെട്ടത്.

വേഗനിയന്ത്രണത്തിനായി സ്ഥാപിച്ച റംബിൾസിൽ കയറിയ വാഹനം തെന്നി മറിയുകയാണുണ്ടായതെന്ന് ഡ്രൈവർ വിജയകുമാർ പറഞ്ഞു

Related Articles

Leave a Reply

Back to top button