2025- 26 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വയോജന ഗ്രാമസഭ സംഘടിപ്പിച്ചു
കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2025- 26 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വയോജന ഗ്രാമസഭ യോഗം സംഘടിപ്പിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയ് കുന്നപള്ളി ഉദ്ഘാടനം ചെയ്തു.
കോടഞ്ചേരി ഗ്രാമപഞ്ചായത്തിന് വയോജന സൗഹൃദ ഗ്രാമപഞ്ചായത്ത് ആക്കി മാറ്റുന്നതിന് ഭാഗമായി അർഹരായ മുഴുവൻ വയോജനങ്ങൾക്കും സഹായ ഉപകരണങ്ങളായി കേൾവി ശക്തി ഉപകരണങ്ങൾ, ചലന സഹായ ഉപകരണങ്ങൾ, വയോജനങ്ങൾക്ക് കട്ടിൽ എന്നിവ നൽകുന്നതാണെന്ന് അറിയിച്ചു.
വൈസ് പ്രസിഡണ്ട് ജമീല അസീസ് ക്ഷേമകാര്യ സ്റ്റാൻഡിൽ ചെയർപേഴ്സൺ വനജ വിജയൻ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ, ബിന്ദു ജോർജ്, വാസുദേവൻ ഞാറ്റുകാലായിൽ, ഷാജി മുട്ടത്ത്, ചിന്ന അശോകൻ, റോസമ്മ തോമസ്, ചിന്നമ്മ മാത്യു, ഐ സി ഡി സൂപ്പർവൈസർ സബന, ആസൂത്രസമിതി ഉപാധ്യക്ഷൻ തമ്പി പറകണ്ടത്തിൽ, കെ.എം പൗലോസ് , അലക്സ് മണിയങ്കരി, ജോർജ് മാരാമറ്റം, സുകുമാരൻ വാഴക്കോട്, കൗൺസിലർ ഡോണ ഫ്രാൻസിസ്, ഹെൽത്ത് ഇൻസ്പെക്ടർ ശാലു പ്രസാദ്, അമൽ തമ്പി, എന്നിവർ സംസാരിച്ചു.