കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടും

സംസ്ഥാനത്ത് കൊവിഡ് സാമ്പിൾ പരിശോധനകളുടെ എണ്ണം കൂട്ടും. രോഗ ലക്ഷണമുള്ളവരിൽ ആർടിപിസിആർ പരിശോധന നടത്തും. രോഗ ലക്ഷണമില്ലാത്തവരിലും പരിശോധന നടത്തും.
എറണാകുളം ജില്ലയിൽ ദിവസം 400 ടെസ്റ്റുകൾ നടത്താൻ തീരുമാനമായെന്നാണ് വിവരം. ഗർഭിണികൾക്കും സർജറിക്ക് വിധേയരായവർക്കുമായിരിക്കും പരിശോധനയുടെ കാര്യത്തിൽ മുൻഗണനയുണ്ടാകുക. കളമശേരിയിൽ ഒരു ആർടിപിസിആർ ലാബ് കൂടി സജ്ജീകരിക്കുന്നതാണ്.
കഴിഞ്ഞ ദിവസമാണ് കേരളത്തിൽ എപ്പോൾ വേണമെങ്കിലും സമൂഹവ്യാപനം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ രംഗത്തെത്തിയത്. ആറു ജില്ലകളിൽ ജാഗ്രത പുലർത്തണമെന്നും തിരുവനന്തപുരത്ത് പ്രത്യേക ശ്രദ്ധ വേണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിൽ സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം താരതമ്യേന കുറവാണെന്നും മന്ത്രി പറഞ്ഞു. അതേസമയം, സമൂഹ വ്യാപനം ഉണ്ടോയെന്ന് കണ്ടെത്താനുള്ള ആന്റിബോഡി പരിശോധന ഫലങ്ങൾ ക്രോഡീകരിക്കുകയാണെന്നും ആശങ്ക വേണ്ടെന്നാണ് സൂചനയെന്നും കെ കെ ശൈലജ വ്യക്തമാക്കി.







