Kodiyathur
കൊടിയത്തൂരിൽ കെ.വി.വി.ഇ.എസ് യൂണിറ്റും ആരോഗ്യ വകുപ്പും ചേർന്ന് മഴക്കാല ശുചീകരണം നടത്തി

കൊടിയത്തൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ വർഷം തോറും നടത്തിവരുന്ന മഴക്കാല പൂർവ്വ ശുചീകരണത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിക്കൊണ്ട് കൊടിയത്തൂർ അങ്ങാടി മുഴുവൻ ശുചീകരിച്ചു. വാർഡ് മെമ്പർ അബൂബക്കർ മാസ്റ്റർ ഉദ്ഘാടനകർമ്മം നിർവഹിച്ച ചടങ്ങിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു.
കൊടിയത്തൂർ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ റിനിൽ മുഖ്യാതിഥിയായി. യൂണിറ്റ് സെക്രട്ടറി അനീഫ ടി.കെ, യൂണിറ്റ് യൂത്ത് വിങ് പ്രസിഡന്റ് ഫൈസൽ പി.പി, സെക്രട്ടറി അബ്ദുൽ ബാസിത് പി, ട്രഷറർ ആഷിക് പി.വി, റഫീഖ് കുറ്റിയോട്ട് തുടങ്ങിയവർ പങ്കെടുത്തു.