Thiruvambady
പുന്നക്കൽ വഴിക്കടവിൽ താത്കാലികമായി നിർമ്മിച്ച നടപ്പാലം തകർന്നുവീണു

തിരുവമ്പാടി: കനത്ത മഴയെ തുടർന്നുണ്ടായ മഴവെള്ളപാച്ചിലിൽ പുന്നക്കൽ വഴിക്കടവിൽ താത്കാലികമായി നിർമ്മിച്ച നടപ്പാലം തകർന്നുവീണു.
പരിസരവാസികളായ ഒട്ടേറെ പേർ ആശ്രയിച്ചിരുന്ന നടപ്പാലമായതിനാൽ തന്നെ യാത്രക്കാർ യാത്രക്കായി മറ്റ് മാർഗങ്ങൾ ഉപയോഗപ്പെടുത്തേണ്ടതാണ്.