Kodanchery
പതങ്കയത്ത് പുഴയിൽ കുടുങ്ങിയവരെ നാട്ടുകാർ രക്ഷപെടുത്തി

കോടഞ്ചേരി: പതങ്കയത്ത് പുഴയിൽ കുടുങ്ങിയ താനൂർ സ്വദേശികളെ നാട്ടുകാർ വാദം കെട്ടി രക്ഷപെടുത്തി. കനത്ത മഴയെ തുടർന്നുണ്ടായ മഴവെള്ളപാച്ചിലിൽ ഇരുവരും പുഴയുടെ നടുഭാഗത്ത് കുടുങ്ങുകയായിരുന്നു.
മലയോര മേഖലയിൽ കനത്ത മഴ തുടരുന്നതിനിടെ മുന്നറിയിപ്പ് ബോർഡുകൾ അവഗണിച്ച് വിനോദ സഞ്ചാരികൾ പുഴയിലിറങ്ങുന്നത് പതിവായിരിക്കുകയാണിപ്പോൾ. അപകട സാധ്യത മുന്നിൽ കണ്ട് ഇത്തരം കേന്ദങ്ങളിലേക്കുള്ള പ്രവേശനം നിരോധിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തി.