Thiruvambady

തിരുവമ്പാടിയിൽ പ്രവർത്തിക്കുന്ന ഭാരത് ഗ്യാസ് ഗോഡൗൺ അടച്ചുപൂട്ടാൻ ഉത്തരവ്

തിരുവമ്പാടി: തിരുവമ്പാടിയിൽ പ്രവർത്തിക്കുന്ന ഭാരത് ഗ്യാസ് ഗോഡൗൺ അടച്ചുപൂട്ടാൻ കോഴിക്കോട് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റും സബ് കലക്ടറുമായ ചെൽസാസിനി വി ഐ.എ.എസ് ഉത്തരവിട്ടു. ഗോഡൗണിന് കമ്പ്ലീസൻ സർട്ടിഫിക്കറ്റ്, ഫയർ ആൻഡ് സേഫ്റ്റിയുടെ അന്തിമ നിരാക്ഷേപ സാക്ഷ്യപത്രം എന്നിവ ഇല്ലാത്തതിനാലും അനധികൃതമായി നിക്ഷേപിച്ച മണ്ണ് എടുത്തുമാറ്റി സ്ഥലം പൂർവ്വ സ്ഥിതിയിലാക്കാൻ ഉത്തരവ് നിലനിൽക്കുന്നതിനാലും പഞ്ചായത്ത് ലൈസൻസ് പുതുക്കി നൽകാൻ സാധ്യമല്ല എന്ന് ബോധ്യപ്പെട്ടതിനാലുമാണ് അടച്ചുപൂട്ടാൻ ഉത്തരവായത്.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഒക്കുപ്പൻസി ഫാമിലി റസിഡൻഷ്യൽ വിഭാഗത്തിൽ അനുവദിച്ച പെർമിറ്റിലാണ് നിലവിൽ ഗ്യാസ് ഗോഡൗൺ പ്രവർത്തിക്കുന്നത്. അനധികൃതമായും അപകടകരമായും പ്രദേശത്ത് പ്രവർത്തിക്കുന്ന ഗ്യാസ് ഗോഡൗണിനെതിരെ ആനടിയിൽ സെയ്തലവി നൽകിയ പരാതിയെ തുടർന്നുണ്ടായ നടപടിക്രമങ്ങളുടെ ഭാഗമായി ഉടൻ പ്രാബല്യത്തിൽ അടച്ചുപൂട്ടണമെന്നാണ് 2023 മെയ് 19ന് ഇറങ്ങിയ ഉത്തരവിൽ പറയുന്നത്.

Related Articles

Leave a Reply

Back to top button