Mukkam

ഡോ.അരുൺ സക്കറിയയ്ക്ക് സ്വീകരണം നൽകി

മുക്കം: വെറ്ററിനറി സർജൻ ഡോ.അരുൺ സക്കറിയയ്ക്ക് സ്വീകരണം നൽകി. അരുൺ സക്കറിയയെയും മാതാവ് ആലിസിനെയും മേയർ ബീനാ ഫിലിപ്പും നഗരസഭാ ചെയർമാൻ പി.ടി ബാബുവും നാട്ടുകാരും ചേർന്നാണ് സ്വീകരിച്ചത്. മണാശ്ശേരി അങ്ങാടിയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടന്ന ചടങ്ങ് കോഴിക്കോട് മേയർ ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

നഗരസഭാ ചെയർമാൻ പി.ടി ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവമ്പാടി എം.എൽ.എ ലിൻറോ ജോസഫ്, നഗരസഭാ കൗൺസിലറും സംഘാടകസമിതി ചെയർമാനുമായ വി കുഞ്ഞൻ, കൗൺസിലർമാരായ രാജൻ എടോനി, എം.വി രജനി, മുക്കം എ.ഇ.ഒ ഓംകാരനാഥൻ, ഇ.പി ശ്രീനിവാസൻ, രവി പവിത്രം, മുക്കം ഭാസി, ദിപു പ്രേംനാഥ്, അലി ഹസ്സൻ, എ.കെ ഉണ്ണികൃഷ്ണൻ, പി പ്രേമൻ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button