Mukkam

എസ്.വൈ.എസ് മഴക്കാല പൂര്‍വ്വ ശുചീകരണത്തിന് മുക്കം സോണില്‍ തുടക്കം

മുക്കം: എസ്.വൈ.എസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മഴക്കാല പൂര്‍വ്വ ശുചീകരണത്തിന് മുക്കം സോണില്‍ തുടക്കമായി. സോണ്‍ തല ഉദ്ഘാടനം ചെറുവാടി ഗവ: ഹയര്‍ സെക്കന്‍ഡറി സ്കൂൾ പരിസരം ശുചീകരിച്ച് എസ്.വൈ.എസ് ജില്ലാ സെക്രട്ടറി അബ്ദുല്‍ മജീദ് കൊടിയത്തൂർ നിർവഹിച്ചു.

സോൺ ഭാരവാഹിളായ ഖാസിം സഖാഫി, യൂസഫ് വലിയപറമ്പ്, ഉമ്മർ കരളിപ്പറമ്പ്, സ്കൂൾ അധ്യാപകൻ എൻ.വി അബ്ദുറഹ്മാൻ, പി.ടി.എ പ്രസിഡന്റ് സി.വി അബ്ദു റസാഖ്‌, സർക്കിൾ പ്രസിഡന്റ് ഖാസിം ചെറുവാടി, ജനറൽ സെക്രട്ടറി സിദ്ദീഖ് കട്ടയാട്ട്, അലി സി, നൗഷാദ് കളത്തിൽ, ഷാജി പന്നിക്കോട്, ഷാഫി ചുള്ളിക്കപറമ്പ്, സിറാജ്, റിശാദ്, ഖാലിദ് തുടങ്ങിയവർ നേതൃത്വം നല്‍കി.

Related Articles

Leave a Reply

Back to top button