Kodanchery
കോടഞ്ചേരിയിൽ സായാഹ്ന പരിശീലന ക്ലാസ്സ് നടത്തി

കോടഞ്ചേരി: കോടഞ്ചേരി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയിൽ ഓക്സിജൻ കോൺസെൻട്രേറ്റർ, ബീപാപ്പ്, സിപാപ്പ്, സക്ഷൻ പമ്പ്, നെബുലൈസർ തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങളുടെ പ്രവർത്തനരീതികളെകുറിച്ചുള്ള സായാഹ്ന ചർച്ച ക്ലാസ്സ് നടത്തി.
ആസീഫ് മുഹ്സിൻ വിവിധയിനം ഉപകരണങ്ങളെ വാളണ്ടിയർമാർക്ക് പരിചയപ്പെടുത്തുകയും അവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. 32 വളണ്ടിയർമാർ പങ്കെടുത്ത പരിശീലന ക്ലാസ്സിന് ജോസ് പട്ടേരിയിൽ, ജോസഫ് പാലക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.