Puthuppady

പുതുപ്പാടി പഞ്ചായത്തിലെ കണലാട് ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ജയം

പുതുപ്പാടി: പഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ കണലാട് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ജയം. സി.പി.ഐ.എമ്മിലെ അജിത മനോജ് 154 വോട്ടുകള്‍ക്കാണ് വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കോണ്‍ഗ്രസിലെ ഷാലി ജിജോയ്ക്ക് 445 വോട്ടുകള്‍ ലഭിച്ചപ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് 599 വോട്ടുകൾ ലഭിച്ചു. ബി.ജെ.പി സ്ഥാനാർഥി ആര്യക്ക് 42 വോട്ടുകള്‍ ലഭിച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസിലെ സിന്ധു ജോയ് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. നേരത്തെ എല്‍.ഡി.എഫിന്റെ കയ്യിലായിരുന്ന വാര്‍ഡ് കഴിഞ്ഞ തവണ 95 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്. വാര്‍ഡ് തിരിച്ച് പിടിച്ചതോടെ 21 അംഗ പഞ്ചായത്ത് ഭരണ സമിതിയില്‍ എല്‍.ഡി.എഫ് അംഗങ്ങളുടെ എണ്ണം ഏഴായി.

Related Articles

Leave a Reply

Back to top button