Mukkam
അഗസ്ത്യൻമുഴി കാപ്പുമല വളവിൽ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം

മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിൽ അഗസ്ത്യൻമുഴി കാപ്പുമല വളവിൽ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം. മുക്കത്ത് നിന്നും കൊടുവള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ചാലിൽ ബസ്സാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്.
പരിക്കേറ്റ യാത്രക്കാരെ തൊട്ടടുത്ത പ്രദേശങ്ങളിലെ സ്വകാര്യ ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിച്ചു. പോലീസും ഫയർഫോഴ്സ് യൂണിറ്റും വിവിധ സന്നദ്ധ സേനകളും രക്ഷാപ്രവർത്തനം നടത്തി.