Kodanchery
നൂറാംതോട് എ.എം എൽ.പി സ്കൂൾ ഉല്ലാസകേന്ദ്രം ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: നൂറാംതോട് എ.എം എൽ.പി സ്കൂളിൽ പ്രവേശനോത്സവവും വിദ്യാർത്ഥികൾക്കായി നിർമ്മിച്ച ഉല്ലാസ കേന്ദ്രത്തിന്റെ ഉദ്ഘാടനവും നടത്തി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ പുതുതായി വിദ്യാലയത്തിലെത്തിയ കുട്ടികൾക്ക് ഉപഹാരം നൽകി.
പഠനത്തോടൊപ്പം വിദ്യാർത്ഥികൾക്ക് വേണ്ടി നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ സംബന്ധിച്ച് സ്കൂൾ ഹെഡ്മാസ്റ്റർ എ അബ്ദുൽ നാസർ വിശദീകരിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വനജ വിജയൻ, റോസ്‌ലി മാത്യു, പി.ടി.എ പ്രസിഡന്റ് വി.കെ റഫീഖ്, അബ്ദുള്ള കുറുങ്ങോട്, കെ.എം ബഷീർ, ഫാത്തിമതുന്നജ്മ തുടങ്ങിയവർ സംസാരിച്ചു.







