Kodanchery

ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയർപ്പിച്ച് കോടഞ്ചേരി ടൗണിൽ പ്രകടനവും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു

കോടഞ്ചേരി: ഡൽഹിയിൽ സമരം ചെയ്യുന്ന ഗുസ്തിതാരങ്ങൾക്ക് പിന്തുണയർപ്പിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. പ്രതിഷേധ സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സണ്ണി കാപ്പാട്ട്മല അധ്യക്ഷത വഹിച്ച പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്നാ അശോകൻ, ജോബി ഇലന്തൂർ, വിൻസെന്റ് വടക്കേമുറിയിൽ, ലിസി ചാക്കോ, ജോസ് പെരുമ്പള്ളി, സേവിയർ കുന്നത്തേട്ട്, ആൽബിൻ ഊന്നുകല്ലേൽ, വാസുദേവൻ ഞാറ്റുകാലായിൽ, ലീലാമ്മ കണ്ടത്തിൽ, ടോമി കുന്നേൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button