Kodanchery
കോടഞ്ചേരിയിൽ വീടിനു പുറകിലേക്ക് മണ്ണിടിഞ്ഞുവീണ് നാശനഷ്ടം

കോടഞ്ചേരി: കഴിഞ്ഞ ദിവസം ശക്തമായി പെയ്ത മഴയിൽ കോടഞ്ചേരി പുലിക്കയത്ത് താമസിക്കുന്ന മനോജ് കൊച്ചുപടിയറ, തേവർവയൽ ഭാഗത്ത് താമസിക്കുന്ന ലിസി പുളിക്കൽ എന്നിവരുടെ വീടിന് പുറകിലേക്ക് ആണ് മണ്ണിടിഞ്ഞ് വീണത്.
മനോജ് കൊച്ചു പടിയറയുടെ വീട്ടിലേക്ക് സ്ഥാപിച്ചിരിക്കുന്ന പൈപ്പ് ഫിറ്റിംഗ്സ് എല്ലാം പൊട്ടി നശിച്ചിട്ടുണ്ട്. ലിസി പുളിക്കലിന്റെ വീടിനു പുറകിൽ സ്ഥാപിച്ചിരുന്ന വാഷിംഗ് മെഷീൻ പൂർണമായി നശിച്ചു.







