Thiruvambady
ഇരുവഴിഞ്ഞിപുഴ തീര സംരക്ഷണഭിത്തി നിർമ്മാണ പുരോഗതി വിലയിരുത്തി

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 16-ാം വാർഡിൽ കാളിയാമ്പുഴയിൽ ഇരുവഴിഞ്ഞിപുഴ തീര സംരക്ഷണത്തിനായി 25 ലക്ഷം രൂപ ചിലവഴിച്ച് തൊഴിലുറപ്പിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന കോൺക്രീറ്റ് സംരക്ഷണ ഭിത്തി നിർമ്മാണ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി സന്ദർശനം നടത്തി.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിന്റെ നേതൃത്വത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ പദ്ധതി പുരോഗമനം വിലയിരുത്തി. വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹ്മാൻ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ റംല ചോലക്കൽ, രാധാമണി ദാസൻ തുടങ്ങിയവർ പങ്കെടുത്തു.