Mukkam

ഹരിതസഭ പ്രചരണാർത്ഥം മുക്കത്ത് വിളംബരജാഥ സംഘടിപ്പിച്ചു

മുക്കം: മുക്കം നഗരസഭയിൽ മാലിന്യ മുക്ത നവകേരളത്തിന്റെ ഭാഗമായി ലോക പരിസ്ഥിതി ദിനമായ ജൂൺ 5ന് മുക്കം ഇ.എം.എസ് ഓഡിറ്റോറിയത്തിൽ ചേരുന്ന ഹരിതസഭ യുടെ പ്രചരണാർത്ഥം മുക്കത്ത് വിളംബരജാഥ സംഘടിപ്പിച്ചു. ജനപ്രതിനിധികൾ, ഹരിത കർമ്മസേന അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, വ്യാപാരികൾ, ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

നഗരസഭാ ചെയർമാൻ പി.ടി ബാബു, വൈസ് ചെയർപേഴ്സൺ കെ.പി ചാന്ദിനി, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ്, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റിചെയർപേഴ്സൺ റുബീന കെ.കെ, സി.ഡി.എസ് ചെയർപേഴ്സൻ ടി രജിത, ക്ലീൻ സിറ്റി മാനേജർ ദിലീപ്, ഹെൽത്ത് ഇൻസ്പെക്ടർമാർ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button