Koodaranji
കാർ നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിഞ്ഞ് അപകടം

കൂടരഞ്ഞി: കൂടരഞ്ഞികുളിരാമുട്ടി റോഡിൽ വഴിക്കടവ് പാലത്തിനുസമീപം കാർ നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിഞ്ഞ് അപകടം. പൂവാറൻതോടിൽനിന്ന് തോട്ടുമുക്കത്തേക്ക് പോകുകയായിരുന്ന കാറാണ് ഞായറാഴ്ച വൈകുന്നേരം നിയന്ത്രണം വിട്ടത്. പൂതംങ്കുഴി റിസോർട്ട് ഉടമ ജോബി ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ജോബി പരിക്കില്ലാതെ രക്ഷപ്പെട്ടു.
പുഴ വറ്റിവരണ്ട ഭാഗത്താണ് കാർ പതിച്ചത്. ഇവിടെ റോഡ് നവീകരിച്ചതോടെ വാഹനങ്ങൾ അതിവേഗമാണ് കടന്നുപോകുന്നതെന്നും വിനോദസഞ്ചാര കേന്ദ്രമായതിനാൽ പൊതു അവധി ദിവസങ്ങളിൽ വാഹനങ്ങളുടെ തിരക്കാണെന്നും അതിവേഗം നിയന്ത്രിക്കാൻ നടപടികൾ ഉണ്ടാവണമെന്നും പ്രദേശവാസികൾ അധികൃതരോട് ആവശ്യപ്പെട്ടു.






