Thiruvambady
തിരുവമ്പാടി ലിസ്യു റാണി നഴ്സറി സ്കൂളിൽ പ്രവേശനോത്സവം നടത്തി

തിരുവമ്പാടി: ലിസ്യു റാണി നഴ്സറി സ്കൂളിൽ പ്രവേശനോത്സവവും പരിസ്ഥിതി ദിനാചരണവും നടത്തി. തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോനാ അസി.വികാരി ജിതിൻ പന്തലാടിക്കൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള വൃക്ഷത്തൈ വിതരണം വാർഡ് മെമ്പർ ലിസി മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ഡാനി സി.എം.സി അധ്യക്ഷത വഹിച്ച പരിപാടിയിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിദിയ സി.എം.സി, പി.ടി.എ പ്രസിഡൻറ് ആന്റണി മാളിയേക്കൽ തുടങ്ങിയവർ സംസാരിച്ചു.







