Thiruvambady

മുഴുവൻ അധ്യാപകർക്കും നിയമന അംഗീകാരം നൽകണം; കെ.പി.എസ്‌.ടി.എ

തിരുവമ്പാടി: കേരളത്തിലെ വിദ്യാലയങ്ങളിൽ കേരള വിദ്യാഭ്യാസ ചട്ടം പ്രകാരം നിയമിക്കപ്പെട്ട മുഴുവൻ അധ്യാപകർക്കും നിയമന അംഗീകാരം ഉടനെ നൽകണമെന്ന് കെ.പി.എസ്‌.ടി.എ ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് സർക്കാരിനോട് ആവശ്യപ്പെട്ടു. മുഴുവൻ അധ്യാപകർക്കും നിയമന അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ജൂലൈ ഒന്നിന് നടക്കുന്ന സെക്രട്ടറിയേറ്റ് മാർച്ച്‌ വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.

കോഴിക്കോട് റവന്യു ജില്ലാ ക്യാമ്പ് സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി പി.കെ അരവിന്ദൻ ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളിൽ കെ.പി.എസ്‌.ടി.എ സംസ്ഥാന പ്രസിഡന്റ്‌ കെ അബ്ദുൽ മജീദ്, കെ.ജി.ഓ.യു സംസ്ഥാന സെക്രട്ടറി പി ഉണ്ണികൃഷ്ണൻ എന്നിവർ ക്ലാസ്സ്‌ നൽകി.

ജില്ലാ പ്രസിഡന്റ്‌ ഷാജു പി കൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി.എസ്‌.ടി.എ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് എൻ ശ്യാംകുമാർ, ജില്ലാ സെക്രട്ടറി ടി.കെ പ്രവീൺ, ജില്ലാ ട്രഷറർ ടി.ടി ബിനു, പി.ജെ ദേവസ്യ, പി.എം ശ്രീജിത്ത്‌, സജീവൻ കുഞ്ഞോത്ത്, ടി ആബിദ്, യു.കെ സുധീർ കുമാർ, ഇ.എം ജ്യോതി, പി സിജു, ജെസ്സി മോൾ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button