Kodanchery

സൗരോർജ്ജ വേലി പുനസ്ഥാപിച്ച് വന്യമൃഗ ശല്യം തടയാൻ അടിയന്തര നടപടി സ്വീകരിക്കണം; കർഷ കോൺഗ്രസ്

കോടഞ്ചേരി: തുഷാരഗിരിയിൽ കാട്ടാനകൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ച മൂത്തേടത്ത് ചാക്കോ, പൂവൻ പറമ്പിൽ വർഗീസ്, പൂളപറമ്പത്ത് സത്യൻ, ചക്കമൂട്ടിൽ ബാബു, പുല്ലുവേലി വിനോദ്, പുളിക്കൽ ജോയി, ടോണി പന്തലാടി എന്നിവരുടെ കൃഷിയിടങ്ങൾ കർഷ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് ബിജു കണ്ണന്തറയും സംഘവും സന്ദർശിച്ചു. സൗരോർജ്ജ വേലി പുനസ്ഥാപിച്ച് വന്യമൃഗ ശല്യം തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംഘം ആവശ്യപ്പെട്ടു.

ഗ്രാമപഞ്ചായത്ത് മെമ്പർ സിസിലി ജേക്കബ്, യു.ഡി.എഫ് ചെയർമാൻ ഫ്രാൻസിസ് ചാലിൽ, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ, കർഷക കോൺഗ്രസ് ജില്ലാ ഭാരവാഹികളായ സാബു മനയിൽ, സുബ്രഹ്മണ്യൻ കൂടത്തായി, കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് മനോജ് വാഴപ്പറമ്പിൽ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബൈജു കിഴക്കേടത്ത്, ആന്റണി നീർവേലിൽ, ജിജി എലിവാലുങ്കൽ, ലൈജു അരീപ്പറമ്പിൽ, കമറുദ്ദീൻ അടിവാരം, സോജി പാപ്പനശ്ശേരി, ബേബി കോട്ടപ്പള്ളി, ജോർജ് പുത്തൻപുര തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.

Related Articles

Leave a Reply

Back to top button