Mukkam

മുക്കത്ത് എം.എസ്.എഫ് സംസ്ഥാനപാത ഉപരോധിച്ചു

മുക്കം: എം.എസ്.എഫ് തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് സംസ്ഥാനപാത ഉപരോധിച്ചു. പ്ലസ് വണിന് അധികബാച്ച് അനുവദിക്കുക, പ്രൊഫ.വി കാർത്തികേയൻ റിപ്പോർട്ട് പുറത്തുവിടുക, മലബാർദേശ അയിത്തം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. പ്രകടനമായി വന്ന പ്രവർത്തകർ അഭിലാഷ് ജങ്ഷനിൽ സംസ്ഥാനപാത ഉപരോധിക്കുകയായിരുന്നു.

സംസ്ഥാനപാതയിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടതോടെ മുക്കം പോലീസ് സ്ഥലത്തെത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ഉപരോധം മുസ്‌ലിം ലീഗ്‌ നിയോജകമണ്ഡലം പ്രസിഡന്റ് സി.കെ കാസിം ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് നിയോജകമണ്ഡലം ട്രഷറർ എ.ആർ സുഹൈൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയംഗം എം.ടി മുഹ്‌സിൻ, യൂത്ത്‌ ലീഗ് മുക്കം മുനിസിപ്പൽ പ്രസിഡന്റ് ശരീഫ് വെണ്ണക്കോട്, ജനറൽ സെക്രട്ടറി ജിഹാദ് തറോൽ തുടങ്ങിയവർ സംസാരിച്ചു. പ്രവർത്തകരെ പിന്നീട് ജാമ്യത്തിൽ വിട്ടു.

Related Articles

Leave a Reply

Back to top button