ഉണ്ണിമോയിൻഹാജി-കാരക്കുറ്റി സ്റ്റേഡിയം-കുറുപ്പൻ കണ്ടി റോഡ് ഒന്നാം ഘട്ട നിർമ്മാണം പൂർത്തീകരിച്ചു

കൊടിയത്തൂർ: കൊടിയത്തൂർ കാരശ്ശേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഉണ്ണിമോയിൻഹാജി – കാരക്കുറ്റി സ്റ്റേഡിയം – കുറുപ്പൻ കണ്ടി റോഡ് ഒന്നാം ഘട്ട നിർമ്മാണം പൂർത്തിയായി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചിലവഴിച്ചാണ് സൈഡ് കെട്ടി മണ്ണിട്ട് റോഡ് നിർമ്മിച്ചത്. രണ്ടാം
ഘട്ട നിർമ്മാണത്തിനായി കോഴിക്കോട് ജില്ല പഞ്ചായത്ത് 14 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഇതിൻ്റെ പ്രവൃത്തി ഉടൻ ആരംഭിക്കും.
റോഡിൻ്റെ ഒന്നാം ഘട്ട പൂർത്തീകരണത്തിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എം.കെ നദീറ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ഫസൽ, കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ ആമിന എടത്തിൽ, ജില്ല പഞ്ചായത്തംഗം നാസർ, ഉമർ സുല്ലമി, എം.എ അബ്ദുറഹിമാൻ, ഇ.എ മായിൻ, എ.പി ജെസ്ലി, സി.വി മുഹമ്മദ്, ഹുസ്സൻകുട്ടി, കെ.കെ.സി റഷീദ്, ജംഷിദ്, നഫീസ, സി.പി സൈഫുദ്ധീൻ, ബീരാൻ തുടങ്ങിയവർ പങ്കെടുത്തു.







