Kodanchery

മർകസ് നോളജ് സിറ്റിയില്‍ ഹയര്‍സ്‌പോട്ട് തൊഴില്‍ മേള നാളെ നടക്കും

കോടഞ്ചേരി: മര്‍കസ് നോളജ് സിറ്റി നടപ്പാക്കുന്ന വിവിധ തൊഴിലവസര പദ്ധതികളുടെ ഭാഗമായുള്ള ഹയര്‍സ്‌പോട്ട് തൊഴില്‍ മേള നാളെ രാവിലെ 8 മണി മുതല്‍ വൈകീട്ട് 5 മണി വരെ നോളജ് സിറ്റി വലന്‍സിയ ഗലേറിയയില്‍ വച്ച് നടക്കും. വിവിധ സ്ഥാപനങ്ങളിലെ നൂറോളം തസ്തികയിലേക്കായി അഞ്ഞൂറോളം ഉദ്യോഗാര്‍ഥികള്‍ക്കാണ് നോളജ് സിറ്റിയില്‍ തന്നെ അവസരമൊരുങ്ങുന്നത്.

കൂടാതെ പത്തോളം സ്വകാര്യ കമ്പനികളും മേളയില്‍ പങ്കെടുക്കും. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവര്‍ക്കും സ്‌പോട്ട് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും അവസരമുണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് +91 7736 472 126 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Related Articles

Leave a Reply

Back to top button