Kodanchery

തുഷാരഗിരിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ രാജവെമ്പാലയെ പിടികൂടി

കോടഞ്ചേരി: തുഷാരഗിരി ജീരകപ്പാറയിൽ നിന്നും നാട്ടുകാരുടെ സഹായത്തോടെ കൂറ്റൻ രാജവെമ്പാലയെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി.
ടാപ്പിങ്ങ് തൊഴിലാളിയായ പ്രദേശവാസി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോളാണ് രാജവെമ്പാലയെ കണ്ടത്.

വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ സുഹൃത്തുക്കൾ രാജവെമ്പാലയെ നിരീക്ഷിക്കുകയും വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. തുടർന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരായ ബഷീർ, അജീഷ്, ശ്രീകാന്ത് തുടങ്ങിയവർ നാട്ടുകാരുടെ സഹായത്തോടെയാണ് കൂറ്റൻ രാജ വെമ്പാലയെ പിടികൂടിയത്. കഴിഞ്ഞ മാസം കൂരോട്ടുപാറയിൽ നിന്നും ഒരേ സ്ഥലത്ത് നിന്ന് മൂന്ന് രാജവെമ്പാലയെ അടുത്തടുത്ത ദിവസങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു.

Related Articles

Leave a Reply

Back to top button