Kodiyathur
തൊഴിലുറപ്പ് പദ്ധതി; കൊടിയത്തൂരിൽ ഓംബുഡ്‌സ്മാൻ സിറ്റിങ് നടത്തി

കൊടിയത്തൂർ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ഓംബുഡ്സ്മാൻ വി.പി സുകുമാരൻ കൊടിയത്തൂരിൽ ഏകദിന സിറ്റിങ് നടത്തി. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങളിൽനിന്നും തൊഴിലാളികളിൽനിന്നും നേരിട്ട് സ്വീകരിക്കുന്നതിനാണ് സിറ്റിങ് നടത്തിയത്.
പഞ്ചായത്ത് ഹാളിൽ നടന്ന പരാതിപരിഹാര അദാലത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി ഷംലൂലത്ത് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി.കെ അബൂബക്കർ, സെക്രട്ടറി ടി ആബിദ, ബ്ലോക്ക് ജോയന്റ് ബി.ഡി.ഒ റഫീക്ക്, ബ്ലോക്ക് എ.ഇ.ടി അൻജന, പഞ്ചായത്ത് എ.ഇ ദീപേഷ് തുടങ്ങിയവർ സംസാരിച്ചു.







