Kodiyathur

വായനാവാരാചരണ പരിപാടികൾക്ക് തുടക്കം കുറിച്ചു

കൊടിയത്തൂർ: കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽ ഒരുമാസക്കാലം നീണ്ടു നിൽക്കുന്ന വായനാ മാസാചരണ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ശംലൂലത്ത് പരിപാടികൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ മുഖ്യാതിഥിയായി. വായനാ ദിന സന്ദേശം, പുസ്തക പരിചയം, എഴുത്തുകാരെ പരിചയപ്പെടൽ തുടങ്ങിയ വിവിധ പരിപാടികൾ നടത്തി.

കാരക്കുറ്റി ജി.എൽ.പി സ്കൂളിൽ വായന വാരാചരണ പരിപാടികളുടെ ഭാഗമായി ഉദ്ഘാടന സമ്മേളനം, പോസ്റ്റർ പ്രദർശനം, പുസ്തക വിതരണം, പ്രഭാഷണം, സർഗ രചനകളുടെ അവതരണം തുടങ്ങിയവ നടന്നു. പരിപാടികൾ ഗാന രചയിതാവും ഗായകനും സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ് അംഗവുമായ കെ.സി ഹാഷിദ് ഉദ്ഘാടനം ചെയ്തു. പുസ്തക വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ഷംലൂലത്ത് നിർവഹിച്ചു. വായന വാരാചരണത്തിന്റെ ഭാഗമായി കാരക്കുറ്റി ജി.എൽ.പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും കാരക്കുറ്റി യുവധാര വായനശാല സന്ദർശിച്ചു. വായനശാല ലൈബ്രേറിയൻ സുനിൽ പി.പി ലൈബ്രറിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

ചെറുവാടി ഗവ: ഹൈസ്കൂളിൽ വായന പക്ഷാചരണത്തിന് തുടക്കമായി. രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് നിഷ എം.എൻ കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. യു.പി അബ്ദുൽ നാസർ തുടർന്നു വരുന്ന രണ്ടാഴ്ച്ചയിലെ വായന പരിപാടികൾ വിശദീകരിച്ചു. ഉണ്ണികൃഷ്ണൻ കെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഉച്ചയ്ക്കു ശേഷം സ്‌കൂൾ ഹാളിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ ഗ്രന്ഥകാരനും പ്രസാധകനും ശാസ്ത്ര പ്രചാരകനുമായ വിജീഷ് പരവരി മുഖ്യാതിഥിയും ഉദ്ഘാടകനുമായി.

കഴുത്തൂട്ടിപുറായ ഗവ: എൽ.പി സ്കൂളിൽ വായന മാസാചരണത്തിന് തുടക്കം കുറിച്ചു. കുട്ടികൾ തന്നെ ക്വിസ് മാസ്റ്റർമാരായ ‘ചിൽഡ്രൻ ഗ്രാന്റ് മാസ്റ്റർ’ പ്രശ്നോത്തരി മത്സരം ശ്രദ്ധേയമായി. ചടങ്ങിൽ മുക്കം കരുണ ചാരിറ്റബിൾ ഫൗണ്ടേഷന്റെ നിർധന വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണം പൂളമണ്ണിൽ അബ്ദുന്നാസർ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ടി റിയാസ് പഖ്‌രിപാടികൾ ഉദ്ഘാടനം ചെയ്തു. തിരക്കഥാകൃത്തും സംവിധായകനുമായ സലാം കൊടിയത്തൂർ മുഖ്യാതിഥിയായി.

Related Articles

Leave a Reply

Back to top button